18 September, 2017 10:44:52 AM


മണ്ണാർക്കാട്-അഗളി പ്രധാനപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

പാലക്കാട്: കനത്ത മഴ ദുരിതം വിതച്ച കേരളത്തിൽ മഴക്കെടുതികളും മണ്ണിടിച്ചിലും തുടരുന്നു. തിങ്കളാഴ്ച പുലർച്ചെ മണ്ണാർക്കാട്-അഗളി പ്രധാനപാതയിൽ കോട്ടത്തറയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. വൻ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണു. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

അതേസമയം, മധ്യകേരളത്തിൽ മഴയ്ക്ക് ശമനമായിട്ടുണ്ട്. പെരിയാർ നദി കരകവിഞ്ഞതിനെ തുടർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞദിവസം സംസ്ഥാനത്തെ ഏഴ് അണക്കെട്ടുകൾ തുറന്നിരുന്നു. 



Share this News Now:
  • Google+
Like(s): 50