17 September, 2017 11:25:26 PM


റൊ​മാ​നി​യ​യി​ൽ കൊടുങ്കാറ്റും പേമാരിയും; എ​ട്ടു പേ​ർ മ​രി​ച്ചു




ബുക്കാറെസ്റ്റ്: പ​ടി​ഞ്ഞാ​റ​ൻ റൊ​മാ​നി​യ​യി​ലു​ണ്ടാ​യ കൊ​ടു​ങ്കാ​റ്റി​ലും പേ​മാ​രി​യി​ലും എ​ട്ടു പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റി​ലേ​റെ വേ​ഗ​ത്തി​ൽ വീ​ശു​ന്ന കാ​റ്റി​ൽ നി​ര​വ​ധി മ​ര​ങ്ങ​ളാണ് ക​ട​പു​ഴ​കിയത്. ടി​മി​സോ​ര ന​ഗ​ര​ത്തി​ലാ​ണ് കാ​റ്റ് ഏ​റ്റ​വു​മ​ധി​കം നാ​ശം വി​ത​ച്ച​ത്. ന​ഗ​ര​ത്തി​ൽ വൈ​ദ്യു​ത സം​വി​ധാ​ന​വും ശു​ദ്ധ​ജ​ല വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. യുക്രെയിന്‍റെ വടക്കൻ ഭാഗത്തേക്ക് കാറ്റ് നീങ്ങുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട്. 



Share this News Now:
  • Google+
Like(s): 54