Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

15 September, 2017 10:06:10 PM


ലണ്ടന്‍ മെട്രോ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു



ലണ്ടന്‍ : ലണ്ടന്‍ മെട്രോ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ബക്കറ്റ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നും, ഭീകരാക്രമണമാണെന്നും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു. സുരക്ഷ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രധാനമന്ത്രി തെരേസ മെയ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.


അതിനിടെ പാഴ്‌സണസ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനിലുണ്ടായ ബക്കറ്റ് ബോംബാക്രമണത്തില്‍ പരുക്കേറ്റവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. ഭൂഗര്‍ഭ ട്രെയിനിന്റെ പിറക് വശത്ത് ഒരു ബക്കറ്റില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തുക എന്ന ലക്ഷ്യവെച്ചുളള ബോംബാക്രമണം ആയിരുന്നുവെന്ന് ബ്രിട്ടണ്‍ പ്രധാനമന്ത്രി തെരേസാ മെയ് പറഞ്ഞു.


ബ്രിട്ടണില്‍ ഈ വര്‍ഷം നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. മെട്രോസ്‌റ്റേഷന്‍ സ്‌ഫോടനം രാജ്യത്തിന് എതിരെയുളള ഭീഷണിയുടെ തോതിനെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ത്തിയതായി പ്രധാനമന്ത്രി കൂട്ടി ചേര്‍ത്തു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനുളള അന്വേഷണം ശക്തമാക്കി



Share this News Now:
  • Google+
Like(s): 38