14 September, 2017 10:51:12 PM


കായംകുളത്ത് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ ചോ​ർ​ന്നു​; ഒഴിവായത് വ​ൻദു​ര​ന്തം




കാ​യം​കു​ളം: ലോ​റി​യി​ൽ കൊ​ണ്ടു​പോ​യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്നു. വന്‍ദുരന്തം ഒഴിവായി. കൊ​ച്ചി ഇ​രു​മ്പ​ന​ത്തു​നി​ന്നു വ​ർ​ക്ക​ല​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ലാ​ണ് ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഇ​ട​പെ​ട​ലി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം മു​ക്ക​ട ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

സി​ലി​ണ്ട​റു​ക​ളു​മാ​യി വ​ന്ന ലോ​റി ഡ്രൈ​വ​ർ ചാ​യ കു​ടി​ക്കാ​നാ​യി  മു​ക്ക​ട ജം​ഗ്ഷ​നു സ​മീ​പം നി​ർ​ത്തി. ഈ ​സ​മ​യ​ത്താ​ണ് വാ​ത​കം ചോ​രു​ന്ന ഗ​ന്ധം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു. സേ​ന സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ചോ​ർ​ച്ച​യു​ള്ള സി​ലി​ണ്ട​ർ പു​റ​ത്തെ​ടു​ത്തു വാ​ത​കം പൂ​ർ​ണ​മാ​യി നി​ർ​വീ​ര്യ​മാ​ക്കി. 


Share this News Now:
  • Google+
Like(s): 76