Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

13 September, 2017 08:07:24 PM


കാ​ബൂ​ൾ സ്റ്റേ​ഡി​യ​ത്തി​നടുത്ത് ചാ​വേ​ർ ആ​ക്ര​മ​ണം; ഒമ്പതു പേ​ർ കൊ​ല്ല​പ്പെ​ട്ടു




കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്തു​ണ്ടാ​യ ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം ന​ട​ക്കു​ന്ന സ​മ​യ​മാ​ണു പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ക​ളി​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

പ​രി​ക്കേ​റ്റ​വ​രി​ൽ കൂ​ടു​ത​ൽ പേ​ർ സി​വി​ലി​യ​ൻ​മാ​രാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് ആ​ളു​ക​ൾ കൂ​ടി​നി​ന്ന സ്ഥ​ല​ത്ത് ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​രു സം​ഘ​ട​ന​യും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും അ​ഫ്ഗാ​നി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​ല്ലാം പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് താ​ലി​ബാ​നാ​ണ് എ​ന്ന​ത് ആ​രോ​പ​ണ​ത്തി​ന്‍റെ കൈ​ക​ൾ അ​വ​ർ​ക്കെ​തി​രേ ചൂ​ണ്ടു​ന്നു.



Share this News Now:
  • Google+
Like(s): 29