13 September, 2017 08:06:48 PM


ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ വത്തിക്കാനിലെത്തി മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി



വത്തിക്കാന്‍: ​ഭീ​ക​ര​രു​ടെ ത​ട​വി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റ് മണിയോടെ വത്തിക്കാനില്‍ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ​സ​ലേ​ഷ്യ​ൻ ന്യൂ​സ് ഏ​ജ​ൻ​സിയുടെ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചതാണിത്. ഭീ​ക​ര​രു​ടെ പി​ടി​യി​ൽ നി​ന്നും മോ​ചി​ത​നാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ മസ്കറ്റില്‍ എത്തിയ ഫാ.​ടോം അവിടെ നി​ന്നും പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ റോ​മി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. 


ഫാ.ടോം റോ​മി​ലെ സ​ലേ​ഷ്യ​ൻ സ​ഭാ ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത​റി​ഞ്ഞ് ഒ​ട്ടേ​റെ പ്ര​മു​ഖ​ർ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. ദൈ​വ​ത്തി​നും മാ​താ​വി​നും ന​ന്ദി പ​റ​യു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ത​ട​വി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ​പ്പോ​ലും തീ​വ്ര​വാ​ദി​ക​ൾ മോ​ശ​മാ​യി പെ​രു​മാ​റിയി​ല്ലെ​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​യ​ശേ​ഷം മൂ​ന്ന് ത​വ​ണ അ​വ​ർ താ​വ​ളം മാ​റ്റി​യെ​ന്നും റോ​മി​ൽ മാ​ധ്യ​മ​ങ്ങ​ളോട് സംസാരിക്കവെ ഫാ. ​ഉ​ഴു​ന്നാ​ലി​ൽ പറഞ്ഞു.


പ​തി​നെ​ട്ടു മാ​സം നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കും ശേ​ഷ​മാ​ണ് പാ​ലാ രാ​മ​പു​രം സ്വ​ദേ​ശി​യും സ​ലേ​ഷ്യ​ൻ സ​ന്യാ​സ സ​ഭാം​ഗ​വു​മാ​യ അമ്പത്തേഴുകാരനായ ഫാ. ​ടോ​മി​ന്‍റെ മോ​ച​നം സാ​ധ്യ​മാ​യ​ത്. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ൽ റോ​മി​ൽ സ​ലേ​ഷ്യ​ൻ സ​ഭാ ആ​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് അ​ദ്ദേ​ഹം. അ​ടു​ത്ത ദി​വ​സം ത​ന്നെ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 



Share this News Now:
  • Google+
Like(s): 68