11 September, 2017 10:11:57 AM


അവസരങ്ങൾ ഇല്ലാതാക്കി തന്നെ ഒതുക്കി; ദിലീപിനെതിരെ അനൂപ് ചന്ദ്രൻ



കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനാ കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രന്‍റെ മൊഴി. തന്റെ അവസരങ്ങൾ ഇല്ലാതാക്കി ദിലീപ് തന്നെ ഒതുക്കിയെന്നാണ് അനൂപ് ചന്ദ്രൻ പറയുന്നത്. മിമിക്രിക്കെതിരെ അഭിപ്രായം പറഞ്ഞതാണു തനിക്കെതിരെ തിരിയാൻ കാരണം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മുൻപാകെയാണ് അനൂപ് ചന്ദ്രൻ മൊഴി നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K