11 September, 2017 01:01:15 AM


മെ​ർ​ക്കു​റി പൂ​ശി ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 41 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി



മലപ്പുറം: ദ​മാ​മി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ ട്രോ​ളി ബാ​ഗി​ന്‍റെ ബീ​ഡിം​ഗു​ക​ളാ​യി ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 1.3495 കി​ലോ​ഗ്രാം സ്വ​ർ​ണം ക​രി​പ്പൂ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ഐ​എ​ക്സ് 348 ദ​മാം വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി അ​ക്കി​രി​പ​റ​ന്പ​ത്ത് സ​ക്കീ​ർ ഹു​സൈ​ൻ(27)​എ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

ട്രോ​ളി ബാ​ഗി​ന്‍റെ പി​ടി​ക്ക​ടി​യി​ൽ പ്ര​ത്യേ​ക ഫ്രെ​യിം തീ​ർ​ത്ത് സ്വ​ർ​ണ​ത്തി​ന്‍റെ ക​ന്പി​ക​ൾ ഫ്രെ​യി​മി​ൽ ഒ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സ്വ​ർ​ണ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ ഇ​തി​ൽ മെ​ർ​ക്കു​റി പൂ​ശി വെ​ളു​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു മു​ക​ളി​ൽ റെ​ക്സി​ൻ ഒ​ട്ടി​ച്ചാ​ണ് ട്രോ​ളി ബാ​ഗി​ന്‍റെ പി​ടി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ക​ണ്ടെ​ടു​ത്ത 1349.5 ഗ്രാം ​സ്വ​ർ​ണ​ത്തി​നു ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ 41,69,955 രൂ​പ വി​ല​വ​രും. 



Share this News Now:
  • Google+
Like(s): 46