10 September, 2017 11:29:02 PM


ബൈ​ക്കി​ടി​ച്ച് റോ​ഡി​ൽ വീണ ക​ർ​ഷ​ക​ൻ ര​ക്തം വാ​ർ​ന്നു മ​രി​ച്ചു

നി​ല​മ്പൂർ: കാല്‍നടയാത്രക്കാരനായ ക​ർ​ഷ​ക​ൻ ബൈ​ക്കി​ടി​ച്ച് റോ​ഡി​ൽ കി​ട​ന്ന് ര​ക്തം വാ​ർ​ന്നു മ​രി​ച്ചു. ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് വ​ള​യ​നൊ​ടി മാ​ധ​വ​ൻ നാ​യ​ർ (75) ആ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 5.40 ഓ​ടെ​ നി​ല​മ്പൂ​ർ ച​ന്ത​ക്കു​ന്നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. തൊ​ട്ട​ടു​ത്ത ക​ട​യി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു ബൈ​ക്കോ​ടി​ച്ചി​രു​ന്ന​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കൃ​ഷി​യി​ട​ത്തി​ലെ മ​ര​ച്ചീ​നി വി​ല്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ന്ത​ക്കു​ന്നി​ലെ​ത്തി തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 


ബൈ​ക്കോ​ടി​ച്ചി​രു​ന്ന​യാ​ൾ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കു കൈ ​കാ​ണി​ച്ചെ​ങ്കി​ലും നി​ർ​ത്താ​തെ പോ​കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. പി​ന്നീ​ട് അ​ര​മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ കി​ട​ന്ന മാ​ധ​വ​ൻ നാ​യരെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: മാ​ധ​വി​ക്കു​ട്ടി. മ​ക്ക​ൾ: ബി​ജു (സൗ​ത്ത് ആ​ഫ്രി​ക്ക). ബൈ​ജു (​ബെ​സ്റ്റ് വി​ഷ​ൻ കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ, പ​ള്ളി​ക്കു​ത്ത്). 



Share this News Now:
  • Google+
Like(s): 45