10 September, 2017 05:30:25 PM


കൊടിയേരിക്ക് അകമ്പടി പോയ വാഹനം അപകടത്തിൽ പെട്ട് പോലീസുകാരൻ മരിച്ചു



തിരുവല്ല : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എസ്കോർട്ട് പോയ പൊലീസ് ജീപ്പും ഓട്ടോറിക്ഷയും ഇന്ന് ഉച്ചയോടെ തിരുവല്ല പൊടിയാടി ജംക്‌ഷനിൽ കൂട്ടിയിടിച്ച് സിവിൽ പൊലീസ് ഓഫിസർ മരിച്ചു. തിരുവനന്തപുരം എആർ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസര്‍ കടയ്ക്കൽ സ്വദേശി പി.പ്രവീൺ ആണ് മരിച്ചത്. അപകടത്തില്‍ എസ്‌ഐയ്ക്കും ഓട്ടോയിലെ യാത്രക്കാര്‍ക്കും പരുക്കേറ്റു.


അപകടത്തില്‍ മരിച്ച പോലീസുകാരന്‍റെ ഭാര്യ ഇതിനിടെ ജീവനൊടുക്കാന്‍ ശ്രമിച്ചു.   പ്രവീണിന്റെ ഭാര്യ കടയ്ക്കല്‍ സ്വദേശി പല്ലവിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കയ്യിലെ ഞരമ്പ് മുറിച്ചാണ് പല്ലവി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവീണ്‍ ഓടിച്ചിരുന്ന പോലീസ് ജീപ്പ് എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 71