08 September, 2017 11:30:09 PM


പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 1.1 കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി ര​ണ്ടു പേ​ര്‍ പിടിയില്‍



പെ​രി​ന്ത​ൽ​മ​ണ്ണ: 1.1 കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി ര​ണ്ടു പേ​രെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി. മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ട് സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ൻ (38), കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ർ (47) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു പോ​ലീ​സ് സം​ഘം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും പ​രി​സ​ര​ത്തും ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ കാ​റി​നെ പി​ന്തു​ട​ർ​ന്ന പോ​ലീ​സ് അ​ങ്ങാ​ടി​പ്പു​റ​ത്തു​വ​ച്ച് വാ​ഹ​നം ത​ട​ഞ്ഞു ​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ സീ​റ്റി​ന​ടി​യി​ൽ പ്ര​ത്യേ​കം അ​റ​യു​ണ്ടാ​ക്കി പ​ണം ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. 2000ത്തി​ന്‍റെ​യും 500ന്‍റെ​യും നോ​ട്ടു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നു വി​ത​ര​ണ​ത്തി​നാ​യി പ​ണം കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നെ​ന്നു പി​ടി​യി​ലാ​യ​വ​ർ മൊ​ഴി ന​ൽ​കി.



Share this News Now:
  • Google+
Like(s): 65