07 September, 2017 06:12:04 PM


മോഷണക്കേസില്‍ കസ്റ്റഡിയിലായ യുവാവ് പോലീസ് ജീപ്പിൽ നിന്നും ചാടി മരിച്ചു

കായംകുളം: ചാരുംമൂട്ടിൽ മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തയാൾ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി പോലീസ് ജീപ്പിൽ നിന്നും ചാടി മരിച്ചു. നൂറനാട് പുലിമേൽ സ്വദേശി രാജു (26 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് നൂറനാട് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ജീപ്പിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. Share this News Now:
  • Google+
Like(s): 88