06 September, 2017 10:03:23 PM


പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി 65 വയസായി വര്‍ധിപ്പിക്കുന്നു



ദില്ലി: നാഷണല്‍ പെന്‍ഷന്‍ സിസറ്റ്ത്തില്‍ (എന്‍പിഎസ്) ചേരുന്നതിനുള്ള പ്രായപരിധി 65 വയസ്സായി വര്‍ധിപ്പിക്കുന്നു. ഇതു പ്രകാരം 18 മുതല്‍ 65 വയസ്സു വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ കഴിയും. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറക്കും.


എന്നാല്‍ എന്‍പിഎസില്‍ വിഹിതമടയ്ക്കുന്നതിനുള്ള പ്രായപരിധി 70 വയസ്സായി തന്നെ തുടരും. നിക്ഷേപകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് പ്രായപരിധി വര്‍ധിപ്പിക്കുന്നതെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഹേമന്ത് കോണ്‍ട്രാക്ടര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K