06 September, 2017 09:21:49 PM


ലക്ഷ്മി റായിയുടെ ചൂടന്‍ രംഗങ്ങളുമായി ജൂലി 2 ടീസര്‍ പുറത്തിറങ്ങി



മുംബൈ: തെന്നിന്ത്യന്‍ താരസുന്ദരി റായ് ലക്ഷ്മി എന്ന ലക്ഷ്മി റായ്  ഹോട്ട്‌ലൂക്കില്‍ അഭിനയിക്കുന്ന ജൂലി 2വിന്‍റെ ടീസര്‍ പുറത്തിറങ്ങി. ലക്ഷ്മി റായ്  ആദ്യമായി ബോളിവുഡില്‍ മുഴുനീളം താരമായെത്തുന്ന ചിത്രമെന്നതും താരത്തിന്‍റെ 50ാം ചിത്രവുമെന്ന പ്രത്യേകതയും ജൂലി 2വിനുണ്ട്. അതീവ ഗ്ലാമറിലാവും റായ് എത്തുന്നത്.


ദീപക് ശിവദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി താരം വലിയ രീതിയില്‍ ബോഡി ഔട്ട്ഫിറ്റ് നടത്തിയെന്നാണു റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി ബിക്കിനിയിലും പ്രത്യക്ഷപ്പെടുന്നു. 96 വ്യത്യസ്ത വേഷങ്ങളില്‍ നടി എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.



നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി ടു എന്ന ചിത്രം. ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ ഹീറോയിനായി മാറുന്നതാണ് ജൂലി ടുവിന്‍റെ കഥ. ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നതും ദീപക് തന്നെയാണ്. വിജു ഷായാണ് സംഗീതം. ദുബൈ, മുബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K