28 August, 2017 01:57:25 AM


നാടോടി സ്ത്രീക്ക് നടുറോഡില്‍ പ്രസവം; രക്ഷകരായി പോലീസും




ആലപ്പുഴ: നെടുമുടി പാലത്തിന് സമീപമാണ് ഇന്ന് ഉച്ചകഴിഞ്ഞ് നാടോടി സ്ത്രീ പ്രസവിച്ചത്. പാലത്തിന്റെ സമീപം കൈക്കുഞ്ഞുമായി നില്‍ക്കുകയായിരുന്ന നാടോടി ദമ്ബതികള്‍ കുഞ്ഞിന് അനക്കമുണ്ടോയെന്ന ഭയപ്പാടോടെ നോക്കി വെപ്രാളപ്പെടുന്നത് കണ്ട് പ്രദേശവാസിയായ ഒരാളാണ് നെടുമുടി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.



തൊട്ടടുത്തുണ്ടായിരുന്ന സ്റ്റേഷനില്‍നിന്നും വനിതാപോലീസ് ഉള്‍പ്പെടെയെത്തി 33 കാരിയായ മാതാവിനെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് ആശുപത്രി ഐ സി യുവിലാണ് ഇപ്പോള്‍. മാതാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട് സ്വദേശികളായ രമേശന്‍-മഹാദേവി ദമ്ബതികള്‍ക്ക് ഒരു ആണ്‍കുഞ്ഞാണ് പിറന്നത്. കുട്ടി ഗുരുതരാവസ്ഥയില്‍ ICUയൂണിറ്റിലാണ്.



Share this News Now:
  • Google+
Like(s): 78