25 August, 2017 12:16:41 PM


അര്‍ത്തുങ്കല്‍ പള്ളിയെകുറിച്ച്‌ വിവാദ ട്വീറ്റ്: ടി.ജി. മോഹന്‍ദാസിനെതിരെ കേസ്




ആലപ്പുഴ: അര്‍ത്തുങ്കല്‍ പള്ളിയെകുറിച്ച്‌ വിവാദ ട്വീറ്റ് നല്‍കിയതിന് ബി.ജെ.പി നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ ട്വീറ്റ് ചെയ്ത സാഹചര്യത്തില്‍ ആലപ്പുഴ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം മാരാരിക്കുളം പൊലീസാണ് കേസെടുത്തത്. പള്ളിക്ക് പൊലീസ് സംരക്ഷണം നല്‍കാനും എസ്.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അര്‍ത്തുങ്കല്‍ പള്ളി ഒരു ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കി മാറ്റുകയായിരുന്നു എന്നുമാണ് മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്. പള്ളി ഉത്ഖനനം നടത്തിയാല്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാമെന്നും മോഹന്‍ദാസ് അവകാശപ്പെടുന്നു.

അര്‍ത്തുങ്കല്‍ പള്ളിയുടെ അള്‍ത്താര പണിയ്ക്കിടയില്‍ പൊളിഞ്ഞ് വീണുകൊണ്ടിരുന്നുവെന്നും ഇതുകണ്ട് പരിഭ്രമിച്ച പാതിരിമാര്‍ ജോത്സ്യനെ കണ്ട് ആ ഉപദേശ പ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അള്‍ത്താര മാറ്റിയെന്നുമാണ് ടി.ജി മോഹന്‍ദാസ് വാദിക്കുന്നത്. ഈ ക്ഷേത്രം തിരിച്ചുപിടിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കടമയാണെന്നും ട്വീറ്റില്‍ അദ്ദേഹം പറയുന്നുണ്ട്.



Share this News Now:
  • Google+
Like(s): 86