19 August, 2017 09:28:04 AM


കായംകുളത്ത് 10 കോടിയുടെ അസാധു നോട്ട് പിടികൂടി; 5 പേർ അറസ്റ്റിൽ



ആലപ്പുഴ : കായംകുളത്തുനിന്നു 10 കോടി രൂപയുടെ അസാധു നോട്ട് പൊലീസ് പിടികൂടി. മൂന്നു കാറിലായി കടത്താൻ ശ്രമിച്ച 500, 1000 നോട്ടുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കാറുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ ഒരെണ്ണം നിർത്താതെ പോയി. രാത്രി പട്രോളിങ്ങിനിടെ പുലർച്ചയോടെയാണ് കായംകുളം ദേശീയപാതയിൽ വച്ച് പൊലീസ് പണം പിടികൂടിയത്. പാലക്കാട് സ്വദേശികളാണ് പിടിയിലായത് എന്നാണ് വിവരം.

പാലക്കാടുനിന്നും കോയമ്പത്തൂരിൽ നിന്നും ശേഖരിച്ച പണമാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. 20 ലക്ഷം രൂപയുടെ പുതിയ നോട്ടു നൽകിയാൽ ഒരു കോടിരൂപയുടെ പഴയ നോട്ട് പാലക്കാട് ലഭിക്കുമെന്നാണ് സൂചന. ഇത്തരം ഇടപാടുമായി ബന്ധപ്പെട്ടവരാണ് പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട്ട് എവിടെയാണ് ഇടപാട് നടക്കുന്നതെന്നു വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

മുന്തിരി കൊണ്ടു പോകുന്നതുപോലെ ചെറിയ പെട്ടികളിലാക്കിയാണ് പണം കടത്തിയത്. ഒരു വാഹനം പിടികൂടാൻ സാധിക്കാത്തതിനാൽ ആകെയുള്ള പണത്തിന്റെ മൂല്യം വലുതാണെന്നാണ് പൊലീസ് കരുതുന്നത്



Share this News Now:
  • Google+
Like(s): 101