Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

12 August, 2017 07:01:14 PM


കുതിരാനിലെ ആദ്യ തുരങ്കം സെപ്റ്റംബർ അവസാനം പൂർത്തിയാകും
വ​ട​ക്ക​ഞ്ചേ​രി: തൃശൂർ-പാലക്കാട് ദേശീയപാതയിലെ കു​തി​രാ​നില്‍ ഇ​രുമ്പു ​പാ​ലം ഭാ​ഗ​ത്തു​നി​ന്നും തു​ട​ങ്ങു​ന്ന ഇ​ട​തു​ഭാ​ഗ​ത്തെ ആ​ദ്യ​തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം സെപ്തംബര്‍ ഒ​ടു​വി​ൽ പൂ​ർ​ത്തി​യാ​കും. വ​ല​തു ​ഭാ​ഗ​ത്തെ ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഡി​സം​ബ​റി​ലേ പൂ​ർ​ത്തി​യാ​കൂ. 

ആ​ദ്യ​ തു​ര​ങ്ക​ത്തി​ൽ ഡ്രെ​യി​നേ​ജി​ന്‍റെ വ​ർ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നു​ മു​ക​ളി​ൽ ന​ട​പ്പാ​ത​യ്ക്കു​ള്ള സ്ലാ​ബ് വാ​ർ​ക്ക​ലും ന​ട​ക്കു​ന്നു​ണ്ട്. 14 മീ​റ്റ​ർ വീ​തി​യു​ള്ള ട​ണ​ലി​നു​ള്ളി​ൽ ഇ​രു​ഭാ​ഗ​ത്തും ഒ​രു മീ​റ്റ​ർ മു​ത​ൽ ഒ​ന്നേ​കാ​ൽ മീ​റ്റ​ർ വ​രെ വീ​തി​യി​ൽ ന​ട​പ്പാ​ത കൂ​ടി​യാ​കു​ന്പോ​ൾ മൂ​ന്നു​വ​രി​പ്പാ​ത​യു​ടെ വീ​തി 11.07 മീ​റ്റ​റാ​യി കു​റ​യും.

തു​ര​ങ്ക​ത്തി​നു​ള്ളി​ൽ പാ​റ​ക​ൾ​ക്കു ബ​ല​ക്കു​റ​വു​ള്ള ഭാ​ഗ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന സ്റ്റീ​ൽ റി​ബ്ബു​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് മൂ​ടു​ന്ന ജോ​ലി​ക​ൾ 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. 962 മീ​റ്റ​ർ ദൂ​ര​മു​ള്ള ഒ​രു തു​ര​ങ്ക​ത്തി​നു​ള്ളി​ൽ​ത​ന്നെ 500 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തു​മൂ​ലം സ്റ്റീ​ൽ റി​ബ്ബു​ക​ളു​ടെ ക​നം 50 ഇ​ഞ്ച് മു​ത​ൽ നൂ​റി​ഞ്ചു​വ​രെ കൂ​ടി​യി​ട്ടു​ണ്ട്.

ര​ണ്ടു തു​ര​ങ്ക​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മു​ന്നൂ​റു​മീ​റ്റ​ർ ഇ​ട​വി​ട്ടു​ള്ള ര​ണ്ട് ഇ​ട​നാ​ഴി​ക​ളും പാ​റ​പൊ​ട്ടി​ച്ച് തു​ര​ന്നു​ക​ഴി​ഞ്ഞു. തു​ര​ങ്ക​ങ്ങ​ൾ​ക്കു 10 മീ​റ്റ​റാ​ണ് ഉ​യ​രം. എ​ന്നാ​ൽ തു​ര​ങ്ക​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ട​നാ​ഴി​ക്ക് എ​ട്ടു​മീ​റ്റ​ർ ഉ​യ​ര​വും 11.2 മീ​റ്റ​ർ വീ​തി​യു​മാ​ണു​ള്ള​ത്. ഏ​തെ​ങ്കി​ലും തു​ര​ങ്ക​ത്തി​നു​ള്ളി​ൽ അ​പ​ക​ട​മോ മ​റ്റോ സം​ഭ​വി​ച്ചാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ക​ട​ത്തി​വി​ടു​ന്ന​തി​നു​ള്ള എ​മ​ർ​ജ​ൻ​സി വാ​തി​ലു​ക​ളാ​ണി​ത്.

തു​ര​ങ്ക​ത്തി​നു​ള്ളി​ലെ ഉ​റ​വ​ക​ളി​ൽ​ നി​ന്നു​ള്ള വെ​ള്ളം പൈ​പ്പു​വ​ഴി ഡ്രെ​യി​നേ​ജി​ലേ​ക്കു തി​രി​ച്ചു​വി​ടും. അ​ടു​ക്കു​ക​ളോ​ടെ ബ​ല​ക്കു​റ​വു​ള്ള പാ​റ​ക​ളു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​ന്പു​കു​റ്റി​ക​ൾ അ​ടി​ച്ചി​റ​ക്കി പാ​റ​ക​ൾ ബ​ല​പ്പെ​ടു​ത്തു​ന്ന പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. ആ​ദ്യ​ ട​ണ​ലി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും മു​ന്നി​ൽ 14 മീ​റ്റ​ർ അ​ധി​ക​മാ​യി സ്റ്റീ​ൽ റി​ബ്ബു​ക​ൾ സ്ഥാ​പി​ച്ച് പ്ര​വേ​ശ​ന​ക​വാ​ടം മ​നോ​ഹ​ര​മാ​ക്കും.

ഇ​രു​മ്പു​പാ​ലം ഭാ​ഗ​ത്തെ ആ​ദ്യ​തു​ര​ങ്ക​ത്തി​നു മു​ന്നി​ൽ പാ​ല​ങ്ങ​ൾ​ക്കും തു​ര​ങ്ക​ത്തി​നും ഇ​ട​യ്ക്കു മു​പ്പ​ത​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള പാ​റ​ക്കു​ന്ന് ഇ​നി​യും പൊ​ട്ടി​ച്ചു​നീ​ക്ക​ണം. ട​ണ​ലു​ക​ളി​ലെ ഇ​ല​ക്ട്രി​ക് വ​ർ​ക്കു​ക​ൾ, പ്ര​ത​ല ന​വീ​ക​ര​ണം തു​ട​ങ്ങി​യ​വ​യും ശേ​ഷി​ക്കു​ന്നു. ഈ ​ജോ​ലി​ക​ളെ​ല്ലാം പ്രധാന ക​രാ​ർ ക​ന്പ​നി​യാ​യ കെ​എം​സി​യാ​ണ് ചെ​യ്യേ​ണ്ട​ത്. തു​ര​ങ്ക​നി​ർ​മാ​ണം ന​ട​ത്തു​ന്ന പ്ര​ഗ​തി ക​ന്പ​നി​യു​ടെ പ​ണി​ക​ൾ ഡി​സം​ബ​റോ​ടെ തീ​ർ​ന്നേ​ക്കാ​മെ​ങ്കി​ലും മ​റ്റു പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കാ​ൻ 2018 മാ​ർ​ച്ച് വ​രെ കാ​ത്തി​രി​ക്ക​ണം. Share this News Now:
  • Google+
Like(s): 74