Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

12 August, 2017 05:38:45 PM


ഉഴവൂര്‍ വിജയന്‍റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; ചുമതല ഐജി ശ്രീജിത്തിന്



തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ക്രൈംബ്രാഞ്ച് അന്വേത്തിന് ഉത്തരവിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സുല്‍ഫിക്കര്‍ മയൂരിക്കെതിരായ പരാതിയിലാണ് അന്വേഷണം നടത്തുന്നത്.


ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി കോട്ടയം ജില്ലാ കമ്മറ്റി  പരാതി നല്‍കിയിരുന്നു. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം നേരത്തെ രംഗത്ത് വരികയും ചെയ്തു. ചില നേതാക്കളുടെ ഭീഷണിയാണ് ഉഴവൂരിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ആരോപിച്ചു.


ഇതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ആഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായി സുല്‍ഫിക്കര്‍ മയൂരി ഉഴവൂരിനെതിരെ കൊലവിളി നടത്തുന്ന ശബ്ദരേഖ പുറത്തുവന്നു. പാര്‍ട്ടിയിലെ മറ്റൊരു നേതാവുമായി സുല്‍ഫിക്കര്‍ നടത്തിയ ഫോണ്‍സംഭാഷണമാണ് പുറത്തുവന്നത്. എത്ര കോടി മുടക്കിയായാലും ഉഴവൂരിനെ കൊല്ലാന്‍ തനിക്ക് മടിയില്ലെന്ന് സംഭാഷണത്തില്‍ സുല്‍ഫിക്കര്‍ പറയുന്നുണ്ട്. ഈ സംഭാഷണത്തിന് ശേഷം സുല്‍ഫിക്കല്‍ ഉഴവൂരിനെ നേരിട്ട് വിളിച്ച് സംസാരിച്ചെന്നും ഈ സംഭാഷണത്തിന് ശേഷം ഉഴവൂര്‍ കുഴഞ്ഞ് വീണെന്നുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നത്.


അതേസമയം, ഫോണ്‍സംഭാഷണം തന്റേതല്ലെന്നായിരുന്നു സുല്‍ഫിക്കറിന്റെ പ്രതികരണം. തനിക്ക് ഉഴവൂരുമായി യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയില്‍ കിടക്കവെ താന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നതായും സുല്‍ഫിക്കര്‍ വ്യക്തമാക്കി



Share this News Now:
  • Google+
Like(s): 97