Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

12 August, 2017 04:48:25 PM


യുദ്ധ ടാങ്കുകള്‍ തകരാറിലായി; അന്തർ ദേശീയ സൈനിക മത്സരത്തിൽ നിന്നും ഇന്ത്യ പുറത്ത്



ദില്ലി: അന്തര്‍ ദേശീയ സൈനിക മത്സരത്തില്‍ നിന്ന് അവസാന നിമിഷം ഇന്ത്യ പുറത്തായി. മുഴുവന്‍ റൗണ്ടുകളിലും ഒന്നാം സ്ഥാനം നേടി മുന്നേറുന്നതിനിടയില്‍ ഇന്ത്യയുടെ ടി-90 യുദ്ധ ടാങ്കുകള്‍ തകരാറിലായതാണ് മത്സരത്തില്‍ നിന്ന് അവസാന നിമിഷം പുറത്താകാന്‍ കാരണം. മോസ്‌കോയിലെ ആല്‍ബിനോയിലായിരുന്നു അന്തര്‍ ദേശീയ സൈനിക മത്സരം നടന്നത്.


മുന്‍ റൗണ്ടുകളില്‍ ഒന്നാം സ്ഥാനം നേടി മറ്റ് രാജ്യങ്ങള്‍ക്ക് വെല്ലുവിളിയായ ഇന്ത്യ അവസാന റൗണ്ടില്‍ സാങ്കേതിക തകരാറുകളാല്‍ പരാജയപ്പെടുകയായിരുന്നു.  ടി.90 യുദ്ധ ടാങ്കുകള്‍ക്കുണ്ടായ തകരാറാണ് പരാജയത്തിന് കാരണം. ഏറെ ശ്രമിച്ചിട്ടും തകരാരാര്‍ പരിഹരിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പുറത്താകുകയായിരുന്നു.


ഇതോടെ റഷ്യ, ബെലാറസ്, കസാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങള്‍ അവസാന വട്ട മത്സരത്തില്‍ കടന്നുകൂടി. 19 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ടി-72 യുദ്ധടാങ്കുകള്‍ സൈനികാഭ്യാസങ്ങളില്‍ പങ്കെടുത്തിരുന്നു.



Share this News Now:
  • Google+
Like(s): 181