12 August, 2017 08:12:23 AM


പാതിരാത്രിയിലും ഈ നഗരസഭ പ്രവര്‍ത്തിക്കും; പക്ഷെ ജീവനക്കാര്‍ ഉണ്ടാവില്ല




ഏ​​റ്റു​​മാ​​നൂ​​ർ: രാത്രിയിലും പ്രവര്‍ത്തനസജ്ജമായി ഒരു നഗരസഭ. ഏറ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭാ കാ​​ര്യാ​​ല​​യ​​ത്തി​​ൽ നിന്നുമാണ് ഓ​​ഫീ​​സ് 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്ത​​ന​​സ​​ജ്ജ​​മാ​​ണ് എന്നത് വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള ചോ​​ദ്യ​​ത്തി​​ന് മ​​റു​​പ​​ടിയായി ല​​ഭി​​ച്ചത്. എ​​ന്തെ​​ങ്കി​​ലും കാ​​ര്യ​​മു​​ണ്ടെ​​ങ്കി​​ൽ രാ​​ത്രി​​യി​​ലും വ​​രാമെന്ന് കരുതി പാതിരാത്രിയില്‍ ആരും അങ്ങോട്ട് ചെല്ലേണ്ട കാര്യവുമില്ല. കടലാസില്‍ മാത്രമേ ഉള്ളൂ ഇതൊക്കെ. സെക്രട്ടറി പോലും പകല്‍സമയം ഓഫീസിലില്ലാ എന്ന പരാതി ഉയര്‍ന്നു നില്‍ക്കവെയാണ് വളരെ വിചിത്രമായ ഒരു വിവരം നഗരസഭാ ആസ്ഥാനത്ത് നിന്ന് പുറത്തുപോകുന്നത്.

ഏ​​റ്റു​​മാ​​നൂ​​ർ കൊ​​ച്ചു​​പു​​ളി​​ക്ക​​ൽ ജ​​യിം​​സ് വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​രം ന​​ൽ​​കി​​യ ചോ​​ദ്യ​​ത്തി​​നാ​​ണ് ഈ മ​​റു​​പ​​ടി ല​​ഭി​​ച്ച​​ത്. ന​​ഗ​​ര​​സ​​ഭാ കാ​​ര്യാ​​ല​​യ​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന സ​​മ​​യ​​വും സെ​​ക്ര​​ട്ട​​റി​​യും മ​​റ്റ് ജീ​​വ​​ന​​ക്കാ​​രും ഓ​​ഫീ​​സി​​ൽ കാ​​ണേ​​ണ്ട സ​​മ​​യ​​വു​​മാ​​ണ് ചോ​​ദി​​ച്ചി​​രു​​ന്ന​​ത്. ജീ​​വ​​ന​​ക്കാ​​ർ ഓ​​ഫീ​​സി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കേ​​ണ്ട സ​​മ​​യം രാ​​വി​​ലെ 10 മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ എ​​ന്ന് മറുപടി നൽ​​കി​​യ​​തോടൊപ്പമാണ് ഓ​​ഫീ​​സ് 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്ത​​ന​​സ​​ജ്ജ​​മാ​​ണെ​​ന്നും എഴുതിയിരിക്കുന്നത്. അടുത്ത കാലത്ത് സെക്രട്ടറി ഉൾപ്പെടെ ജീവനക്കാരെ നഗരസഭാ ഓഫീസിൽ മിക്ക സമയവും കാണാനില്ല എന്ന പരാതി ഉയർന്നിരുന്നു.


Share this News Now:
  • Google+
Like(s): 316