12 August, 2017 07:26:47 AM


ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യു​ടെ നി​ർ​മാ​ണം ഇ​ഴ​യു​ന്നു



ക​ണ്ണൂ​ർ: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്ര​യും പെ​ട്ടെ​ന്നു പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച മോ​ർ​ച്ച​റി​യു​ടെ നി​ർ​മാ​ണം ഇ​ഴ​യു​ന്നു. മൂ​ന്നു ​മാ​സം കൊ​ണ്ടു തീ​ർ​ക്കേ​ണ്ട നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ മാ​ർ​ച്ച് 11 നാ​ണു ആരംഭിച്ചത്. ഇ​നി​യും കോ​ൺ​ക്രീ​റ്റ് പോ​ലും ചെ​യ്യാ​തെ നാ​ലു ചു​മ​രി​ൽ നി​ൽ​ക്കു​ക​യാ​ണ്.  കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ചു​മ​രു​ക​ൾ വീ​ണ്ടു​കീ​റി​യും മേ​ൽ​ക്കൂ​ര ചോ​ർ​ന്നും ടൈ​ൽ​സു​ക​ൾ ത​ക​ർ​ന്നും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ന​വീ​ക​ര​ണ പ​ദ്ധ​തി.

നി​ർ​മി​തി കേ​ന്ദ്ര​ത്തി​നാ​ണു മോ​ർ​ച്ച​റി​യു​ടെ​യും അ​നു​ബ​ന്ധ​മാ​യ മ​ദ​ർ കെ​യ​റി​ന്‍റെ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ​യും നി​ർ​മാ​ണ ചു​മ​ത​ല. ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടി​ൽ​നി​ന്നും 1.75 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി അ​ട​ച്ചി​ട്ട​തോ​ടെ പോ​സ്റ്റ്മോ​ർ​ട്ട​ങ്ങ​ളും ന​ട​ക്കാ​താ​യി. ക​ണ്ണൂ​രി​ൽ മോ​ർ​ച്ച​റി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ല​ശേ​രി​യി​ലോ പ​രി​യാ​ര​ത്തോ കൂ​ത്തു​പ​റ​മ്പി​ലോ ആ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ക്കു​ന്ന​ത്. 



Share this News Now:
  • Google+
Like(s): 126