12 August, 2017 06:02:45 AM


ലോ​ക മു​ത്തച്ഛ​ന്‍ യി​സ്ര​യേ​ല്‍ ക്രി​സ്റ്റ​ല്‍ അ​ന്ത​രി​ച്ചു




ജെ​റു​സ​ലേം (12/8/17): ലോ​ക​ത്തിലെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ ആൾ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ 113 വ​യ​സ്സു​കാ​ര​നാ​യ യി​സ്ര​യേ​ല്‍ ക്രി​സ്റ്റ​ല്‍ ഇ​സ്ര​യേ​ലി​ലെ ഹൈ​ഫ​യി​ൽ അ​ന്ത​രി​ച്ചു. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് നാ​സി​ക​ള്‍ ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യെ അ​തി​ജീ​വി​ച്ച​യാ​ളാ​ണ് ഇ​ദ്ദേ​ഹം. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ര്‍​ച്ചി​ലാ​ണ് ക്രി​സ്റ്റ​ലി​നെ ഗി​ന്ന​സ് റെ​ക്കോ​ര്‍​ഡ് അ​ധി​കൃ​ത​ര്‍ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ വ്യ​ക്തി​യാ​യി അം​ഗീ​ക​രി​ച്ച​ത്.

1903ൽ ​തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ വാ​ർ​സോ​യി​ൽ നി​ന്ന് 146 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ​ർ​നൗ ഗ്രാ​മ​ത്തി​ലാ​ണ് ജ​ന​നം. ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് റ​ഷ്യ​ന്‍ സൈ​ന്യ​ത്തി​ലെ സൈ​നി​ക​നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ന്‍. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്താ​ണ് നാ​സി​ക​ളു​ടെ പി​ടി​യി​ല​ക​പ്പെ​ട്ട് കൂ​ട്ട​ക്കൊ​ല ത​ട​വ​റ​യി​ലെ​ത്തി​യ​ത്. ഇ​ക്കാ​ല​ത്ത് ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളും കൊ​ല്ല​പ്പെ​ട്ടു. ഇ​തി​നു​ശേ​ഷം ഇ​സ്ര​യേ​ലി​ലെ​ത്തി വീ​ണ്ടും വി​വാ​ഹി​ത​നാ​യി. ജ​പ്പാ​ന്‍​കാ​ര​നാ​യ യ​സു​ത്ത​രോ ക്വ​യി​ദ (112) മ​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ക്രി​സ്റ്റ​ല്‍ ലോ​ക മു​ത്തച്ഛ​ന്‍ പ​ദ​വി​യി​ലെ​ത്തി​യ​ത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K