11 August, 2017 09:02:52 PM


ചെറായി ബീച്ചില്‍ യുവതി കുത്തേറ്റു മരിച്ചു; കോട്ടയം സ്വദേശി അറസ്റ്റില്‍



കൊച്ചി: ചെറായി ബീച്ചില്‍ യുവതി കുത്തേറ്റു മരിച്ചു. പറവൂര്‍ വരാപ്പുഴ സ്വദേശിനിയായ ശീതള്‍ (30) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശിയും കേബിള്‍ ടി.വി. ജോലിക്കാരനുമായ പ്രശാന്തിനെ (27) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. യുവാവിനൊപ്പം ബീച്ചിലെത്തിയതായിരുന്നു യുവതി.


ബീച്ചിൽ ​വെച്ച്​ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. അതിനി​ടെ, നാട്ടുകാരുടെ മുന്നിലിട്ട്​ യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ്​ ഒാടി രക്ഷപ്പെട്ടു. പിന്നീട്​ എസ്​.ഐ ജി. അരുണി​​െൻറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം സ്ഥലത്തെത്തിയാണ്​ യുവാവിനെ അറസ്​റ്റ്​ ചെയ്​തത്​. യുവതിക്ക്​ മൂന്ന്​ കുത്തുകളാണ്​ ഏറ്റത്​. കുത്തേറ്റ യുവതി ചെറായി ബീച്ച് റിസോര്‍ട്ടിലേക്ക്ഓടികയറി. ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അറിയിച്ചു.


തുടര്‍ന്ന് ജീവനക്കാര്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന്​ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചതായി പൊലീസ് പറഞ്ഞു. ശീതള്‍ വിവാഹമോചിതയാണ്. പ്രശാന്തിനെ  പൊലീസ് ചോദ്യം ചെയ്​തു വരികയാണ്​. ശീതളുമായി പ്രശാന്ത്​ പ്രണയത്തിലായിരുന്നുവെന്നാണ്​ സൂചന. യുവതിക്ക്​ മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നെന്ന സംശയമാണ്​ യുവാവിനെ കൃത്യം നടത്താൻ പ്രേരിപ്പച്ചത്​​. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രശാന്തിനെ വിശദമായി ചോദ്യം ചെയ്​തതിന്​ ശേഷമേ വ്യക്​തമാവുകയുള്ളു.



Share this News Now:
  • Google+
Like(s): 145