11 August, 2017 08:33:04 PM


ഗോരഖ്പൂരിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു



ലക്നൗ : ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. 48 മണിക്കൂറിനുള്ളിലാണ് ഇത്രയും കുട്ടികള്‍ മരിച്ചത്. ആശുപത്രിയിലെ ഓക്സിജന്‍ തീര്‍ന്നു പോയതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. കുടിശ്ശികയുള്ളതുകൊണ്ട് കമ്പനി ഓക്സിജന്‍ കൊടുക്കാത്തതാണ് കാരണം. ഇന്നലെ വൈകിട്ട് മുതല്‍ ഓക്സിജന്‍ ലഭ്യമല്ലായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

വിവിധ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടികളാണ് മരിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗോരഖ്പൂര്‍. കഴിഞ്ഞ മാസം ഈ ആശുപത്രിയില്‍ യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തിയിരുന്നു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പടെ വികസിപ്പിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ദുരന്തം.



Share this News Now:
  • Google+
Like(s): 112