11 August, 2017 07:52:48 PM


ഭരതനാട്യത്തില്‍ ഒന്നാം റാങ്കുമായി നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ




കൊച്ചി: നടിയും നര്‍ത്തകിയുമൊക്കെയായ കൃഷ്ണപ്രഭ ഇപ്പോള്‍ ഒന്നാം റാങ്കുകാരി കൂടി! സിനിമയുടെ തിരക്കുകളില്‍ നിന്ന് അവധിയെടുത്ത് ഒരു വര്‍ഷം ബംഗളൂരുവില്‍ താമസിച്ച്‌ നൃത്തം അഭ്യസിക്കുകയായിരുന്ന കൃഷ്ണപ്രഭ ബംഗളൂരു അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭരതനാട്യം കോഴ്സിലാണ് റാങ്ക്​ നേടിയത്. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ കൃഷ്ണപ്രഭ തന്നെയാണ് വാര്‍ത്ത ആരാധകരെ അറിയിച്ചത്.


നൃത്തം കഴിഞ്ഞിട്ടേ തനിക്ക് മറ്റെന്തുമുള്ളു എന്നാണ് കൃഷ്ണപ്രഭയുടെ നിലപാട്. നടിയും നര്‍ത്തകിയും മാത്രമല്ല മികച്ച ഗായിക കൂടിയാണ് കൃഷ്ണപ്രഭ. തീരം എന്ന ചിത്രത്തില്‍ ശ്രേയാ ഘോഷാല്‍ പാടിയ ഗാനത്തിന് കൃഷ്ണപ്രഭ തയ്യാറാക്കിയ കവര്‍ വേര്‍ഷന് യൂട്യൂബില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K