11 August, 2017 07:40:57 PM


ഡോ.​ ഹാ​രി​സി​നെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി എം ​ജി സ​ര്‍​വ​ക​ലാ​ശാ​ല പി​ന്‍​വ​ലി​ച്ചു




കോ​ട്ട​യം: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ള്‍ ഓ​ഫ് ലെ​റ്റേ​ഴ്സ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നു ഡോ.​വി.​സി.​ഹാ​രി​സി​നെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി പി​ന്‍​വ​ലി​ച്ചു. ഇ​ന്നു​ചേ​ര്‍​ന്ന സി​ന്‍​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ നാ​ക് സം​ഘ​ത്തോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി.​സി.​ഹാ​രി​സി​നെ സ്കൂ​ള്‍ ഓ​ഫ് ലെ​റ്റേ​ഴ്സ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​ത്.

എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്ക​മു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പ​ക​രം നി​യ​മി​ച്ച അ​ധ്യാ​പ​ക​ന്‍ സ്ഥാ​ന​മേ​റ്റെ​ടു​ക്കാ​നും ത​യാ​റാ​യി​ല്ല. ഇ​തേ​തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും സി​ന്‍​ഡി​ക്ക​റ്റ് ചേ​ര്‍​ന്ന​ത്. നാ​ക് സം​ഘ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി.​സി.​ഹാ​രി​സ് സി​ന്‍​ഡി​ക്ക​റ്റി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി. ഇ​ത് തൃ​പ്തി​ക​ര​മാ​യ​തി​നെ തു​ട​ര്‍​ന്നു പു​റ​ത്താ​ക്ക​ല്‍ ന​ട​പ​ടി പി​ന്‍​വ​ലി​ക്കാ​ന്‍ സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 129