11 August, 2017 07:25:04 PM


കോഴയാരോപണം: ഇന്ത്യൻ വംശജൻ അമേരിക്കയിൽ അറസ്റ്റില്‍



വാഷിംഗ്ടൺ: കോഴ ആവശ്യപ്പെട്ടു എന്ന ആരോപണത്തെ തുടർന്ന് ഇന്ത്യൻ വംശജൻ അമേരിക്കയിൽ അറസ്റ്റിലായി. അമേരിക്കയിൽ ലിക്കർ ബോർഡ് കമ്മീഷണറായി ജോലി ചെയ്തു വരികയായിരുന്ന 39 വയസുകാരനാണ് അറസ്റ്റിലായത്. ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ കോഴ ആവശ്യപ്പെട്ടു എന്ന കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 2005 മുതൽ ഇവിടെ ജോലി ചെയ്യുന്ന ഇയാൾ 2015ലാണ് കോഴ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 



Share this News Now:
  • Google+
Like(s): 64