11 August, 2017 07:18:32 PM


ആ​ധാ​ർ-​പാ​ൻ കാ​ർ​ഡു​ക​ൾ ബ​ന്ധി​പ്പി​ക്കാ​ൻ അ​വ​സാ​ന തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല- ധനമന്ത്രി



ദില്ലി: ആ​ധാ​ർ-​പാ​ൻ കാ​ർ​ഡു​ക​ൾ ബ​ന്ധി​പ്പി​ക്കാ​ൻ അ​വ​സാ​ന തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. ലോ​ക്സ​ഭ​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യ​വെ​യാ​ണ് അദ്ദേഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പാ​ൻ കാ​ർ​ഡ് കൈ​വ​ശ​മു​ള്ള​വ​ർ ആ​ധാ​ർ നമ്പ​റു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​ത് ജൂ​ലൈ ഒ​ന്നു മു​ത​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു.

ആധാറുമായി ബന്ധിപ്പിച്ചി​ല്ലെ​ങ്കി​ൽ നി​കു​തി അ​നു​ബ​ന്ധ ഇ​ട​പാ​ടു​ക​ൾ ത​ട​പ്പെ​ടു​മെ​ന്നും ജൂ​ലൈ ഒ​ന്നി​നു ശേ​ഷം ആ​ധാ​ർ ന​മ്പ​​റി​ല്ലാ​തെ പാ​ൻ​കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നി​രു​ന്നാ​ലും ആ​ധാ​ർ-​പാ​ൻ ബ​ന്ധി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്കി​ടെ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ജൂ​ണ്‍ 28 വ​രെ 25 കോ​ടി പാ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ളാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​ത്. അ​തേ​സ​മ​യം, ആ​ധാ​ർ കാ​ർ​ഡ് ഉ​ട​മ​ക​ളു​ടെ എ​ണ്ണം 111 കോ​ടി ക​വി​ഞ്ഞി​ട്ടു​ണ്ട്. 



Share this News Now:
  • Google+
Like(s): 90