11 August, 2017 07:09:50 PM


രാ​മ​ജ​ൻ​മ​ഭൂ​മി ത​ർ​ക്ക​ത്തി​ൽ അ​ന്തി​മ​വാ​ദം ഡി​സം​ബ​ർ അ​ഞ്ചു​ മു​ത​ൽ




ദില്ലി: ബാ​ബ്റി മ​സ്ജി​ദ് - രാ​മ​ജ​ൻ​മ​ഭൂ​മി ത​ർ​ക്ക​ത്തി​ൽ ഡി​സം​ബ​ർ അ​ഞ്ചു ​മു​ത​ൽ സു​പ്രീം കോ​ട​തി അ​ന്തി​മ വാ​ദം കേ​ൾ​ക്കും. കേ​സ് ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ഇ​നി മാ​റ്റി​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. 2010ൽ ​അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ ഒ​ന്ന​ര​ മ​ണി​ക്കൂ​ർ വാ​ദം ​കേ​ട്ട​ശേ​ഷ​മാ​ണ് സു​പ്രീം കോ​ട​തി ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. 

2.77 ഏ​ക്ക​ർ വ​രു​ന്ന ത​ർ​ക്ക പ്ര​ദേ​ശം മൂ​ന്നാ​യി വി​ഭ​ജി​ച്ചാ​യി​രു​ന്നു അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി. ഈ ​വി​ധി​ക്കെ​തി​രാ​യ അ​പ്പീ​ലു​ക​ളി​ലാ​ണ് കോ​ട​തി വാ​ദം കേ​ൾ​ക്കു​ന്ന​ത്. ത​ർ​ക്ക​പ്ര​ദേ​ശ​ത്ത് ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് അ​റി​യി​ച്ച് ഷി​യ വ​ഖ​ഫ് ബോ​ർ​ഡ് ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​വും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

ഡി​സം​ബ​റി​ൽ വാ​ദം കേ​ൾ​ക്കുമ്പോ​ൾ ഹ​ർ​ജി​ക്കാ​ൻ നി​ർ​ബ​ന്ധ​മാ​യും കോ​ട​തി​യി​ൽ ഉ​ണ്ടാ​വ​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​വ​ർ എ​ത്തി​യി​ല്ലെ​ങ്കി​ൽ കേ​സ് മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു നീ​ട്ടി​വ​യ്ക്കി​ല്ലെ​ന്നും മൂ​ന്നം​ഗ സു​പ്രീം കോ​ട​തി ബ​ഞ്ച് വ്യ​ക്ത​മാ​ക്കി. 



Share this News Now:
  • Google+
Like(s): 58