11 August, 2017 06:10:34 PM


ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ മ​ര​ണം: സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡി​ജി​പി​യോ​ടു മു​ഖ്യ​മ​ന്ത്രി




തിരുവനന്തപുരം: എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന പ​രാ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്ക് കൈ​മാ​റി. എ​ൻ​സി​പി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യ​ത്. ഉ​ഴ​വൂ​രി​നു പാ​ർ​ട്ടി​യി​ൽ ശ​ത്രു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി.​ബേ​ബി പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. 

ഉ​ഴ​വൂ​ർ വി​ജ​യ​നെ​തി​രെ എ​ൻ​സി​പി നേ​താ​വ് ന​ട​ത്തി​യ ഭീ​ഷ​ണി​യു​ടെ ശ​ബ്ദ​രേ​ഖ ബു​ധ​നാ​ഴ്ച പു​റ​ത്തു​വ​ന്നി​രു​ന്നു. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും അ​ഗ്രോ ഇ​ൻ​ഡ​സ്ട്രീ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ സു​ൾ​ഫി​ക്ക​ർ മ​യൂ​രി ഉ​ഴ​വൂ​രി​ന്‍റെ മ​ര​ണ​ത്തി​ന് തൊ​ട്ടു​മു​ൻ​പ് അ​തി​രൂ​ക്ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ​യാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന​ത്. 'അ​ടി​കൊ​ടു​ക്കും, കൊ​ല്ലും, ഒ​ന്നോ ര​ണ്ടോ കോ​ടി മു​ട​ക്കാ​നും ബു​ദ്ധി​മു​ട്ടി​ല്ല' എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സു​ൾ​ഫി​ക്ക​ർ മ​യൂ​രി​യു​ടെ സം​ഭാ​ഷ​ണം. 

എ​ൻ​സി​പി​യി​ലെ ത​ന്നെ മ​റ്റൊ​രു നേ​താ​വി​നെ വി​ളി​ച്ച് ഇ​ങ്ങ​നെ സം​സാ​രി​ച്ച സു​ൾ​ഫി​ക്ക​ർ ഇ​തി​ന് പി​ന്നാ​ലെ ഉ​ഴ​വൂ​ർ വി​ജ​യ​നെ നേ​രി​ട്ടും വി​ളി​ച്ചു​വെ​ന്നും ഈ ​സം​സാ​ര​ത്തി​നൊ​ടു​വി​ൽ ഉ​ഴ​വൂ​ർ വി​ജ​യ​ൻ അ​സ്വ​സ്ഥ​നാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യി​രു​ന്ന എ​ൻ​സി​പി നേ​താ​വ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന പ​രാ​തി. 



Share this News Now:
  • Google+
Like(s): 155