11 August, 2017 06:06:36 PM


കാട്ടാനകള്‍ പോയ വഴി മടങ്ങുന്നു; ദേശീയപാതയിൽ ഗതാഗതസ്തംഭനം




പാ​ല​ക്കാ​ട്: നാല് ദിവസങ്ങളായി മു​ണ്ടൂ​ർ പ​റ​ളി​ വ​ഴി ഒ​റ്റ​പ്പാ​ലം, തി​രു​വി​ല്വാ​മ​ല ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി​ പ​ര​ത്തി​യ കാട്ടാനക്കൂട്ടം ഇന്ന്  പു​ല​ർ​ച്ചെ കാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ മു​ണ്ടൂ​രിന് സമീപം ക​യ​റം​കോ​ടെ​ത്തി. മ​ട​ക്ക​യാ​ത്ര​യും ജ​ന​വാ​സ ​മേ​ഖ​ല​യി​ലൂ​ടെ​യാ​യ​തി​നാ​ൽ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. മുണ്ടൂരിലൂടെ വനംവകുപ്പും നാട്ടുകാരും കൂടി ആനകളെ തിരികെ കാട്ടിലേയ്ക്ക് ഓടിക്കുന്നതിനിടെ ഇവ ദേശീയപാതയോരത്ത് നിലയുറപ്പിച്ചത് പ്രശ്നങ്ങൾ സൃഷ്ടിച്ചു.

മണ്ണാർക്കാട്-പാലക്കാട് പാതയിൽ ഗതാഗതം നിരോധിച്ചു. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കിണഞ്ഞ് ശ്രമിച്ചെങ്കിലും ആനകൾ പോയ വഴി തിരികെ വരികയായിരുന്നു. പടക്കമെറിഞ്ഞ് ആനകളെ ഓടിക്കാനാണ് ശ്രമം നടക്കുന്നത്. നൂറുകണക്കിന് നാട്ടുകാർ ഇന്ന് പ്രദേശങ്ങളിൽ തടിച്ചുകൂടിയിട്ടുണ്ട്. വ്യാഴാഴ്ച മ​ങ്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ സ​മീ​പം നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​ക​ളാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ ക​യ​റം​കോ​ടെ​ത്തി​യ​ത്. ക​ണ്ണം​പ​രി​യാ​രം കേ​ര​ള​ശേ​രി​ വ​ഴി​യാ​ണ് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​ മേ​ഖ​ല​യി​ലൂ​ടെ മു​ണ്ടൂ​രി​ലെ​ത്തി​യ​ത്.

പു​ല​ർ​ച്ചെ റോ​ഡി​ലൂ​ടെ കാ​ട്ടാ​ന​ക​ൾ ന​ട​ന്നു​വ​രു​ന്ന​തു ​ക​ണ്ട പ​ല​രും പ​രി​ഭ്രാ​ന്ത​രാ​യി. വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും​ വ​രു​ത്താ​തെ​യാ​യി​രു​ന്നു ആ​ന​ക​ളു​ടെ സ​ഞ്ചാ​രം. മുണ്ടൂരിൽ നിന്നും ക​ല്ല​ടി​ക്കോ​ട​ൻ മ​ല​നി​ര​ക​ളിലൂടെ ആനയെ ശിരുവാണി വനത്തിൽ കയറ്റിവിടാനാണ് ശ്രമം നടക്കുന്നത്. എന്നാൽ കാട്ടിലേയ്ക്കുള്ള മടക്കത്തിനിടെ ആന പോയ വഴിയെ തിരിച്ചുവരുന്നതാണ് വനംവകുപ്പിനെ കുഴയ്ക്കുന്നത്. ജനക്കൂട്ടം പിന്നാലെ ഓടുന്നതും നടപടികൾക്ക് തടസം സൃഷ്ടിക്കുന്നു. 



Share this News Now:
  • Google+
Like(s): 10