11 August, 2017 06:00:49 PM


എട്ടുവയസുകാരനെ അമ്മയും രണ്ടാനച്ഛനും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു




തിരുവനന്തപുരം: എട്ടുവയസുള്ള കുട്ടിയെ ചട്ടുകം വച്ച് പൊള്ളിക്കുകയും മർദിക്കുകയു ചെയ്ത രണ്ടാനച്ഛനും അ​മ്മ​യയ്ക്കുമെതിര ജാമ്യമില്ലാ കേസ്. കാ​ട്ടാ​ക്ക​ട​യി​ൽ പ​ന്നി​യോ​ട് ക​ല്ലാ​മം സ്വ​ദേ​ശി​യാ​യ കുട്ടിയാണ് ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ ക്രൂ​ര​മാ​യ മ​ർ​ദന​ത്തി​ന് ഇ​ര​യാ​യ​ത്.  പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ ഇ​പ്പോ​ൾ ചി​കി​ത്സയി​ലാ​ണ്. 

നി​സാ​ര കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് ര​ണ്ടാ​ന​ച്ഛ​ൻ സ​ന്തോ​ഷ്, അ​മ്മ ആ​ൻ​സി എ​ന്നി​വ​രാ​ണ് കുട്ടിയെ മർദിച്ചത്. കു​ഞ്ഞി​ന്‍റെ ചെ​വി​യി​ൽ അ​ടി​ച്ച ഇവര്‍ മു​തു​ക​ത്തും കാ​ലി​ലും ക്രൂ​ര​മാ​യി മ​ർദി​ച്ചു. കു​ഞ്ഞ് നി​ല​വി​ളി​ച്ചു​കൊ​ണ്ട് ഓ​ടി​യ​പ്പോ​ൾ പ​ഴു​ത്ത ച​ട്ടു​കം കൊ​ണ്ട് പൊ​ള്ളി​ക്കു​ക​യും ചെ​യ്തു. ബ​ഹ​ളം കേ​ട്ട് ബ​ന്ധു​ക്ക​ൾ എ​ത്തി അ​വ​ശ​നാ​യി വീ​ണ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യിലും തു​ട​ർ​ന്ന് ഡോ​ണ്‍ ​ബോ​സ്ക്കോ എ​ന്ന അ​നാ​ഥാ​ല​യ​ത്തി​ലും എ​ത്തി​ച്ചു.

ബന്ധുക്കൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​രു​വ​ർ​ക്കും എ​തി​രെ കേ​സെടു​ത്ത​ത്. കു​ഞ്ഞി​ന്‍റെ പി​താ​വ് മരിച്ചുപോയ ശേഷമാണ് മാതാവ് മറ്റൊരു വിവാഹം കഴിച്ചത്. രണ്ടാനച്ഛൻ ത​ന്നെ സ്ഥി​ര​മാ​യി മ​ർദി​ക്കാ​റു​ണ്ടെ​ന്ന് കു​ട്ടി പ​റ​ഞ്ഞു. കു​ഞ്ഞി​നെ ഒ​ഴി​വാ​ക്കാ​നാ​ണ് ക്രൂ​ര​മാ​യി മ​ർദി​ക്കു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ൾ കാ​ട്ടാ​ക്ക​ട പോ​ലീ​സിന് മൊഴി നൽകി. സന്തോഷ്, ആന്‍സി എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. 



Share this News Now:
  • Google+
Like(s): 44