Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

10 August, 2017 11:56:11 PM


നടിയെ ആക്രമിച്ച കേസ്: എഡിജിപി സന്ധ്യയെ ഡിജിപി വിളിച്ചു വരുത്തി



തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി ബി.സന്ധ്യയെ ഡിജിപി ലോക്‌നാഥി ബെഹ്‌റ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. പോലീസിന്റെ വാദങ്ങളെ പൊളിച്ചുകൊണ്ട് ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് ബെഹ്‌റ ബി.സന്ധ്യയെ വിളിപ്പിച്ചത്.


പള്‍സര്‍ സുനി ഭീഷണി കത്ത് അയച്ച ദിവസം തന്നെ അക്കാര്യം ഡിജിപിയെ അറിയിച്ചിരുന്നുവെന്ന് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാം ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ വിളിച്ച ദിവസം തന്നെ ഇക്കാര്യം ഡിജിപിയെ അറിയിച്ചെന്നായിരുന്നു ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി കൊടുക്കുന്ന ദിവസം മാത്രമേ ദിലീപ് ഇക്കാര്യം അറിയിച്ചിരുന്നുവുള്ളെന്നാണ് പോലീസ് പറയുന്നത്.


ഇതുവരെയുള്ള പോലീസിന്റെ വാദങ്ങളെ പ്രതിരോധത്തിലാഴ്ത്തുന്ന അവകാശവാദണാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സിനിമാ മേഖലയില്‍ തന്നെ ഒറ്റപ്പെടുത്താനും അതിനുള്ള നീക്കമാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായിട്ടാണ് പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Google+
Like(s): 51