10 August, 2017 10:35:16 PM


ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ ഡീസല്‍ ചോര്‍ന്നു; ദുരന്തം ഒഴിവായി



ഏറ്റുമാനൂര്‍: ഓടികൊണ്ടിരുന്ന കെ.എസ്ആര്‍ടിസി ബസിന്‍റെ ഡീസല്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാത്രി 8.45 മണിയോടെ ഏറ്റുമാനൂര്‍ ടൗണിലാണ് സംഭവം. കോട്ടയത്തുനിന്നും കൂത്താട്ടുകുളത്തിന് പോകുകയായിരുന്ന കെ.എസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ നിന്നാണ് ഡീസല്‍ ചോര്‍ന്നത്.

യാത്രക്കാരെ കയറ്റാനായി എം.സി.റോഡില്‍ തിരു ഏറ്റുമാനൂരപ്പന്‍ ബസ്ബേയില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഡീസല്‍ ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടത്. ഫില്‍ട്ടര്‍ പൊട്ടി ഡീസല്‍ റോഡില്‍ പരന്നൊഴുകുകയായിരുന്നു. കോട്ടയം ഡിപ്പോയില്‍ നിന്നും മെക്കാനിക്കുകളെത്തിയാണ് ചോര്‍ച്ച പരിഹരിച്ചത്. ടൗണിലെ പ്രധാന ബസ് സ്റ്റോപ്പില്‍ ഡീസല്‍ പരന്നൊഴുകിയിട്ടും രാത്രി പത്തരയായിട്ടും ഡീസല്‍ കഴുകി കളയാതിരുന്നതും ശ്രദ്ധേയമായി.



Share this News Now:
  • Google+
Like(s): 81