10 August, 2017 08:14:50 PM


മലയാളസിനിമയില്‍ നടിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് ഹിമശങ്കര്‍




കൊ​ച്ചി: സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​ന് കി​ട​പ്പ​റ ​പ​ങ്കി​ട​ണ​മെ​ന്ന​ രീ​തി മ​ല​യാ​ള സി​നി​മ​യി​ലു​ണ്ടെ​ന്ന് ച​ല​ച്ചി​ത്ര–​നാ​ട​ക ന​ടി ഹി​മ ശ​ങ്ക​ർ. കി​ട​പ്പ​റ​ പ​ങ്കി​ട്ടാ​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ത​ന്നെ​യും സി​നി​മ മേ​ഖ​ല​യി​ലു​ള്ള ചി​ല​ർ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ഹി​മ ശ​ങ്ക​ർ പ​റ​ഞ്ഞു. 

സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലെ ത​ന്‍റെ പ​ഠ​ന​കാ​ല​ത്താ​ണ് ഇ​ത്ത​ര​മൊ​രു ഓ​ഫ​ർ ഉ​ണ്ടാ​യ​ത്. പാ​ക്കേ​ജ് സം​വി​ധാ​നം സ​മ്മ​ത​മാ​ണെ​ങ്കി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്താ​ണ് ചി​ല​ർ വി​ളി​ച്ച​ത്. സി​നി​മി​യി​ലെ പാ​ക്കേ​ജ് സം​വി​ധാ​നം എ​ന്ന പ്ര​യോ​ഗം ആ​ദ്യം കേ​ട്ട​പ്പോ​ൾ അ​തെ​ന്താ​ണെ​ന്ന് വി​ളി​ച്ച​യാ​ളോ​ടു ത​ന്നെ ചോ​ദി​ച്ചു. ബെ​ഡ് വി​ത്ത് ആ​ക്ടി​ങ് എ​ന്നാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്നും ഹി​മ പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ൽ സ​മീ​പി​ച്ച മൂ​ന്നു പേ​രോ​ട് പ​റ്റി​ല്ല എ​ന്നു പ​റ​ഞ്ഞു. അ​തി​നു ശേ​ഷം ശ​ല്യ​മു​ണ്ടാ​യി​ല്ല. ഒ​രു ആ​ക്ടി​വി​സ്റ്റ് മു​ഖ​മു​ള്ള​തു​കൊ​ണ്ടാ​കാം ഇ​പ്പോ​ൾ അ​ത്ത​ര​ക്കാ​രു​ടെ ശ​ല്യം ഇ​ല്ലാ​ത്ത​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ്ത്രീ​ക​ൾ സ്വ​ന്തം അ​ഭി​പ്രാ​യം തു​റ​ന്നു ​പ​റ​യ​ണ​മെ​ന്ന് സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ അ​ഭി​പ്രാ​യം പ​റ​ഞ്ഞാ​ൽ ഇ​തേ സ​മൂ​ഹം ത​ന്നെ സ്ത്രീ​ക​ളെ പ​ഴി​ പ​റ​യു​മെ​ന്നും ഹി​മ ശ​ങ്ക​ർ പ​റ​ഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.6K