10 August, 2017 06:46:05 PM


ബി​ഹാ​റി​ൽ ജെ​ഡി​യു പി​ള​ർ​പ്പ് ഉ​ട​നു​ണ്ടാ​കു​മെ​ന്ന സൂചനയുമായി ശ​ര​ദ് യാ​ദ​വ്



പാ​റ്റ്ന: ബി​ഹാ​റി​ൽ ജെ​ഡി​യു പി​ള​ർ​പ്പ് ഉ​ട​നു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന ന​ൽ​കി ശ​ര​ദ് യാ​ദ​വ് വീ​ണ്ടും രം​ഗ​ത്ത്. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ നി​തീ​ഷ് കു​മാ​റി​നെ​തി​രെ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് ശ​ര​ദ് യാ​ദ​വ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ര​ണ്ടു ജ​ന​താ​ദ​ൾ നി​ല​വി​ലു​ണ്ടെ​ന്ന് ശ​ര​ദ് യാ​ദ​വ് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും മ​ന്ത്രി​മാ​രും അ​ട​ങ്ങു​ന്ന ഔ​ദ്യോ​ഗി​ക​പ​ക്ഷ​വും ജ​ന​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ​മു​ള്ള യ​ഥാ​ർ​ഥ ജ​നാ​താ​ദ​ളും- അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

മ​ഹാ​സ​ഖ്യം ത​ക​ർ​ത്ത് ബി​ജെ​പി​യോ​ട് ചേ​രാ​നു​ള്ള നി​തീ​ഷി​ന്‍റെ തീ​രു​മാ​ന​ത്തേ​യും ശ​ര​ദ് യാ​ദ​വ് വി​മ​ർ​ശി​ച്ചു. സം​സ്ഥാ​ന​ത്തെ 11 കോ​ടി ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ നി​തീ​ഷ് വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്നു ദി​വ​സ​ത്തെ സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൊ​ന​പു​രി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശ​ര​ദ് യാ​ദ​വ്. മ​ഹാ​സ​ഖ്യ​ത്തി​നു പി​ന്നി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും ചി​ല നേ​താ​ക്ക​ളോ​ട് മാ​ത്ര​മാ​ണ് യാ​ത്ര‍​യി​ൽ ത​ന്നോ​ടൊ​പ്പം പ​ങ്കു​ചേ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ര​ദ് യാ​ദ​വി​ന്‍റെ യാ​ത്ര​യോ​ട് ജെ​ഡി​യു നേ​തൃ​ത്വം അ​ക​ലം പാ​ലി​ക്കു​ക​യാ​ണ്. പ്ര​മു​ഖ നേ​താ​ക്ക​ളാ​രും ത​ന്നെ അ​ദ്ദേ​ഹ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ല. വ്യ​ക്തി​പ​ര​മാ​യി ശ​ര​ദ് യാ​ദ​വ് ന​ട​ത്തു​ന്ന യാ​ത്ര​യാ​ണി​തെ​ന്നാ​ണ് ജെ​ഡി​യു നേ​തൃ​ത്വം പ​റ​യു​ന്ന​ത്. പാ​ർ​ട്ടി യാ​ത്ര​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ്ര​മു​ഖ നേ​താ​വ് പ​റ​ഞ്ഞു. 



Share this News Now:
  • Google+
Like(s): 70