10 August, 2017 04:16:01 PM


മട്ടന്നൂർ നഗരസഭ അഞ്ചാം തവണയും എൽഡിഎഫ് നിലനിർത്തി




കണ്ണൂർ: മട്ടന്നൂർ നഗരസഭ അഞ്ചാം തവണയും എൽഡിഎഫ് നിലനിർത്തി. 35 വാർഡുകളിൽ 28 എണ്ണം നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. കഴിഞ്ഞ തവണ 21 സീറ്റുകൾ നേടിയ എൽഡിഎഫ് യുഡിഎഫിന്‍റെ ഏഴ് സീറ്റുകൾ കൂടി പിടിച്ചെടുത്താണ് വൻവിജയം കരസ്ഥമാക്കിയത്.

കഴിഞ്ഞ തവണ 13 സീറ്റുകൾ നേടിയ യുഡിഎഫിന് ഏഴ് വാർഡുകളിൽ മാത്രമാണ് വിജയിക്കുവാൻ സാധിച്ചത്. 32 സീറ്റുകളിലേക്ക് മത്സരിച്ച ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല.

നഗരസഭയിലേക്ക്112 സ്ഥാനർഥികളാണ് ഇത്തവണ മത്സരിച്ചത്. എൽഡിഎഫും യുഡിഎഫും 35 സീറ്റുകളിലേക്കും എസ്ഡിപിഐ എട്ട് സീറ്റുകളിലും പി.സി. ജോർജിന്‍റെ ജനപക്ഷം ഒരു സീറ്റിലേക്കും മത്സരിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 82.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 50