10 August, 2017 08:18:53 AM


സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം സ്വാ​മി ഓം ​മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ




ദില്ലി: സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം സ്വാ​മി ഓം ​മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ. ത​ന്‍റെ സൈ​ക്കി​ളു​ക​ളും ചി​ല രേ​ഖ​ക​ളും മോ​ഷ്ടി​ച്ചെ​ന്നു കാ​ട്ടി ഓ​മി​ന്‍റെ സ​ഹോ​ദ​ര​ൻ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഒ​ന്പ​തു വ​ർ​ഷം മു​ന്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​കേ​സ് പ​രി​ഗ​ണി​ച്ച സാ​കേ​ത് കോ​ട​തി സാ​മി ഓം ​കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. വി​വാ​ദ റി​യാ​ലി​റ്റി ഷോ​യാ​യ ബി​ഗ് ബോ​സി​ലൂ​ടെ​യാ​ണ് ഓം ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

2008 ന​വം​ബ​റി​ലാ​ണ് ലോ​ധി കോ​ള​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​നോ​ദാ​ന​ന്ദ് ഖ​ന്ന എ​ന്ന സ്വാ​മി ഓ​മി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഓ​മും മൂ​ന്നു കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ത​ന്‍റെ 11 സൈ​ക്കി​ളു​ക​ളും രേ​ഖ​ക​ളും മോ​ഷ്ടി​ച്ചെ​ന്ന് സ​ഹോ​ദ​ര​ൻ പ്ര​മോ​ദ് ഝാ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​ട​യു​ടെ പൂ​ട്ടു ത​ക​ർ​ത്താ​യി​രു​ന്നു മോ​ഷ​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​മി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പോ​യ ഓ​മി​നെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 



Share this News Now:
  • Google+
Like(s): 17