08 August, 2017 04:03:24 PM


നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം ഭാരതപ്പുഴയിലും; ജനം പരിഭ്രാന്തിയില്‍




പാ​ല​ക്കാ​ട് : ക​ഴി​ഞ്ഞ ദി​വ​സം പെ​രു​ങ്ങോ​ട്ടു​കു​റി​ശി​യി​ൽ താ​വ​ള​മ​ടി​ച്ച് ഭീ​തി പ​ര​ത്തി​യ മൂ​ന്നു കാ​ട്ടാ​ന​ക​ൾ ഇ​ന്നു പു​ല​ർ​ച്ചെ രണ്ടോ​ടെ തി​രു​വി​ല്വാ​മ​ല​യി​ലെ​ത്തി. കു​ത്താമ്പു​ള്ളി കൂ​ട്ടി​ൽ​മു​ക്ക് ഭാ​ഗ​ത്ത് ഭാ​ര​ത​പ്പു​ഴ​യി​ൽ ഇ​റ​ങ്ങി​നി​ൽ​ക്കു​ക​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം. പു​ഴ​യു​ടെ ഇ​രു​വ​ശ​ത്തും വ​ന​പാ​ല​ക​രും പോ​ലീ​സും നാ​ട്ടു​കാ​രും ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്.

പു​ല​ർ​ച്ചെ ന​ടു​വ​ത്ത​പ്പാ​റ വ​ഴി പാമ്പാ​ടി സോ​മേ​ശ്വ​രം ക്ഷേ​ത്ര പ​രി​സ​ര​ത്തെ​ത്തി​യ കാട്ടാനക്കൂട്ടം ക്ഷേ​ത്ര​പ​രി​സ​ര​ത്തെ ര​ണ്ടു വീ​ടു​ക​ളി​ലെ വാ​ഴ​യും ക​പ്പ​ച്ചെ​ടി​ക​ളും ന​ശി​പ്പി​ച്ചു. പി​ന്നീ​ട് പാ​മ്പാ​ടി പ​മ്പ് ഹൗ​സി​ന്‍റെ കവാടവും മ​തി​ലും തകർത്ത് ആനകൾ വ​യ​ലാ​ല കോ​ള​നി, വ​ഴിമ​ലാ​റ മാ​ന്തോ​പ്പി​നു സ​മീ​പ​ത്തെ​ത്തി ക​യ​റം​പാ​റ വ​ഴി ഭാ​ര​ത​പ്പു​ഴ ക​ട​ന്ന് പാ​ല​പ്പു​റം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു സ​മീ​പം താ​വ​ള​മ​ടി​ക്കുകയായിരുന്നു.

തി​രു​വി​ല്വാ​മ​ല​യി​ൽ നേ​രം പു​ല​ർ​ന്ന​തു​ ത​ന്നെ കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങി​യ വാ​ർ​ത്ത കേ​ട്ടുകൊ​ണ്ടാ​ണ്. ആ​ദ്യം പാമ്പാ​ടി​യി​ലാ​ണ് കൊ​ന്പ​ന്മാ​ർ എ​ത്തി​യ​ത്. ഐ​വ​ർ​മ​ഠ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ബ​ലി​ക​ർ​മ​ങ്ങ​ൾ​ക്കെ​ത്തി​യ​വ​രും പു​ല​ർ​ച്ചെ ഇ​തു​വ​ഴി പോ​യ​വ​രു​മാ​ണ് ആ​ദ്യം വി​വ​രം അ​റി​ഞ്ഞ​ത്. ജ​ന​വാ​സ​ മേ​ഖ​ല​ക​ളി​ൽ ആ​ന​ക​ൾ എ​ത്തി​യ​തോ​ടെ ജ​നം പ​രി​ഭ്രാ​ന്തി​യി​ലാ​യി.

വാ​ട്സ് ആ​പ്പ്, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ന​വാ​ർ​ത്ത നി​റ​ഞ്ഞു. ആ​ന​ക​ൾ പോ​യ വ​ഴി​യെ നാ​ട്ടു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും നെ​ട്ടോ​ട്ട​മാ​യി. ഒ​ടു​വി​ൽ നേ​രം പുലർന്നശേ​ഷ​മാ​ണ് ഭാ​ര​ത​പ്പു​ഴ​യു​ടെ കൂ​ട്ടി​ൽ​മു​ക്കി​ൽ പാ​ല​പ്പു​റം ഭാ​ഗ​ത്ത് ആ​ന​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ന​ക​ളെ​ത്തി​യ​തോ​ടെ ജ​നം ഭീ​തി​യി​ലാ​യി. 



Share this News Now:
  • Google+
Like(s): 63