03 August, 2017 10:01:50 PM


സീ​രി​യ​ൽ ന​ടിയുമായി ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ യാത്ര: ജയിൽ ഡി​ഐ​ജി​ക്ക് താ​ക്കീ​ത്



പ​ത്ത​നം​തി​ട്ട: ബ​ന്ധു​വാ​യ സീ​രി​യ​ൽ ന​ടി​യെ ജ​യി​ലി​ലെ പ​രി​പാ​ടി​ക്ക് ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച ജ​യി​ൽ ഡി​ഐ​ജി ബി.​പ്ര​ദീ​പി​ന് താ​ക്കീ​ത്. ജ​യി​ൽ എ​ഡി​ജി​പി ആ​ർ.​ശ്രീ​ലേ​ഖ​യാ​ണ് താ​ക്കീ​ത് ചെ​യ്ത​ത്. ഐ.​ജി ഗോ​പ​കു​മാ​റി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ഔ​ദ്യോ​ഗി​ക വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പ്ര​ദീ​പി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

സീ​രി​യ​ൽ ന​ടി​യു​മാ​യി ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. അ​ന്വേ​ഷ​ണ​ത്തി​ൽ സീ​രി​യ​ൽ ന​ടി​യു​മാ​യി പ്ര​ദീ​പ് ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​താ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​സ​മ​യം വാ​ഹ​ന​ത്തി​ൽ ന​ടി​ക്കൊ​പ്പം അ​വ​രു​ടെ പി​താ​വും ഉ​ണ്ടാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​യി​ൽ ക്ഷേ​മ​ദി​നാ​ഘോ​ഷ​ത്തി​നാ​ണ് പ്ര​ദീ​പ് ബ​ന്ധു​വാ​യ സീ​രി​യ​ൽ ന​ടി​യെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ത്. പ​രി​പാ​ടി​ക്ക് ആ​ദ്യം ക്ഷ​ണി​ച്ചി​രു​ന്ന​ത് ഗി​ന്ന​സ് പ​ക്രു​വി​നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ദ്ദേ​ഹം എ​ത്താ​നാ​വി​ല്ലെ​ന്ന് അ​വ​സാ​ന നി​മി​ഷം അ​റി​യി​ച്ച​തോ​ടെ പ്ര​ദീ​പ് ബ​ന്ധു​വാ​യ ന​ടി​യെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ പ്ര​ദീ​പി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പേ​രി​ല്ലാ​തെ പ​രാ​തി ല​ഭി​ക്കു​ക​യാ​യി​രു​ന്നു. 



Share this News Now:
  • Google+
Like(s): 126