01 August, 2017 04:44:00 PM


ഹജ്ജിന് പോയ ഒറ്റപ്പാലം സ്വദേശി മക്കയില്‍ മരിച്ചു

പാലക്കാട്: സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിന് പോയ ഒറ്റപ്പാലം സ്വദേശി മക്കയില്‍ മരിച്ചു. ഇദ്ദേഹത്തെ ഹറമിന് സമീപം വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി പുളിക്കല്‍ മുഹമ്മദ് (65)നെയാണ് അജിയാദ് മലക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഹറമില്‍ ത്വവാഫിനിടെ കാണാതായതിനെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരും വളണ്ടിയര്‍മാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ ക്ലീനിംഗ് തൊഴിലാളികളാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം നല്‍കുകയത്. 

മക്കള്‍: ഹൈദരലി , ഷൗകത്ത്. മക്ക അല്‍ നൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും



Share this News Now:
  • Google+
Like(s): 68