29 July, 2017 03:13:45 PM


പി.യു.ചിത്രയുടെ കാര്യത്തില്‍ കോടതി വിധി നടപ്പാക്കാനാവില്ല- അത്‌ലറ്റിക് ഫെഡറേഷൻ




ദില്ലി: ലോക ചാമ്പ്യൻഷിപ്പിൽ പി.യു. ചിത്രയെ പങ്കെടുപ്പിക്കാനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ. ചിത്രയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാൻ സാധിക്കില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി വിധിയെന്നും അത്‌ലറ്റിക് ഫെഡറേഷൻ അറിയിച്ചു.

തിങ്കളാഴ്ച അത്‌ലറ്റിക് ഫെഡറേഷൻ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നാണ് റിപ്പോർട്ട്. ലോക ചാമ്പ്യൻഷിപ്പിനുള്ള അന്തിമ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 അവസാനിച്ചിരുന്നു. ചിത്രയ്ക്കു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഏകമാർഗം വൈൽഡ് കാർഡ് എന്‍ട്രി മാത്രമായിരുന്നു. എന്നാൽ ഇക്കാര്യത്തിലുള്ള സാധ്യതയും മങ്ങിയെന്നാണ് സൂചന.

അതേസമയം പി.യു. ചിത്രയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയാണെന്നു ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇടപെടില്ലെന്നും ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ അറിയിച്ചു. 14 ഇ​ന​ങ്ങ​ളി​ലാ​യി 24 അം​ഗ ടീ​മാ​ണ് ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന ചാമ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K