26 July, 2017 02:24:50 PM


സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നിയും ഗാ​ന്ധി​യ​നു​മാ​യ കെ.​ഇ. മാ​മ്മ​ൻ അ​ന്ത​രി​ച്ചു



തി​രു​വ​ന​ന്ത​പു​രം (26/7/17): സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​നും തി​ക​ഞ്ഞ ഗാ​ന്ധി​യ​നു​മാ​യ കെ.​ഇ. മാ​മ്മ​ൻ (96) അ​ന്ത​രി​ച്ചു.  നെ​യ്യാ​റ്റി​ൻ​ക​ര​യിലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖം മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ അ​സു​ഖം മൂ​ർഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രാ​വി​ലെ പതിനൊന്നോടെ അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ക്വി​റ്റ് ഇ​ന്ത്യാ സ​മ​ര​ത്തി​ലും സ​ർ സി​പി​ക്കെ​തി​രാ​യ സ​മ​ര​പോരാട്ടങ്ങളിലും സജീവമായി പങ്കെടുത്ത വ്യക്തിയാണ് മാമൻ. പ്ര​ശ​സ്ത​മാ​യ ക​ണ്ട​ത്തി​ൽ കു​ടും​ബ​ത്തി​ൽ കെ.​സി. ഈ​പ്പ​ന്‍റെയും കു​ഞ്ഞാ​ണ്ട​മ്മ​യു​ടെ​യും ഏ​ഴു​ മ​ക്ക​ളി​ൽ ആ​റാ​മ​നാ​യി 1921 ജൂ​ലൈ 31നാണ് ക​ണ്ട​ത്തി​ൽ ഈ​പ്പ​ൻ മാ​മ്മ​ൻ എ​ന്ന കെ.​ഇ. മാ​മ്മ​ൻ ജ​നി​ച്ച​ത്. തിരുവനന്തപുരത്തായിരുന്നു ജനനം. 1940ൽ ​മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ബി​രു​ദ​ത്തി​നു ചേ​ർ​ന്നെങ്കിലും 1942ലെ ​ക്വി​റ്റ് ഇ​ന്ത്യാ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തോ​ടെ അ​വി​ടെ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ടു.

ഇ​രു​പ​ത്തി​ര​ണ്ടാം വ​യ​സു മുതൽ തി​രു​വ​ല്ല​യും കോ​ട്ട​യ​വു​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ കേ​ന്ദ്രം. 1996ലാ​ണ് വീ​ണ്ടും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് താ​മ​സം മാ​റ്റി​യ​ത്. രാ​മാ​ശ്ര​മം അ​വാ​ർ​ഡ്, ലോ​ഹ്യാ​വി​ചാ​ര ​വേ​ദി​യു​ടെ അ​വാ​ർ​ഡ്, ടി​കെ​വി ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് തു​ട​ങ്ങി​യ​വ ല​ഭി​ച്ചു. 1995ൽ ​കോ​ട്ട​യം വൈ​എം​സി​എ മ​ദ​ർ തെ​രേ​സ പു​ര​സ്കാ​രം ന​ൽ​കി ബ​ഹു​മാ​നി​ച്ചു. അവിവാഹിതനാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K