23 July, 2017 08:37:44 AM


മ​ല​യാ​ളി യു​വാ​വ് സൗ​ദി അ​റേ​ബ്യ​യി​ൽ ക​വ​ർ​ച്ച​ക്കാ​രു​ടെ വെ​ട്ടേ​റ്റ് കൊ​ല്ല​പ്പെ​ട്ടു



മ​ല​പ്പു​റം: മ​ല​യാ​ളി യു​വാ​വ് സൗ​ദി അ​റേ​ബ്യ​യി​ൽ ക​വ​ർ​ച്ച​ക്കാ​രു​ടെ വെ​ട്ടേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി അ​ങ്ങ​മ്മ​ന്‍റെ​പു​ര​യ്ക്ക​ൽ സി​ദ്ദി​ഖാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തോ​ടെ റി​യാ​ദ് അ​സീ​സി​യ എ​ക്സി​റ്റ് 22ലെ ​ക​ട​യി​ലെ​ത്തി​യ ര​ണ്ട് ക​വ​ർ​ച്ച​ക്കാ​ർ സി​ദ്ദി​ഖി​നെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​വ​ർ​ച്ച ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.


ആ ​സ​മ​യം ക​ട​യി​ൽ മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. വെ​ട്ടേ​റ്റ് ര​ക്തം​വാ​ർ​ന്ന് അ​വ​ശ​നാ​യി കി​ട​ന്ന സി​ദ്ദി​ഖി​നെ അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യ​ത്. ഉ​ട​ൻ​ത​ന്നെ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ മ​രി​ച്ചു. 20 വ​ർ​ഷ​മാ​യി ഇ​തേ ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് സി​ദ്ദി​ഖ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു വി​ദേ​ശ പൗ​ര​ൻ​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. 



Share this News Now:
  • Google+
Like(s): 279