20 July, 2017 07:57:19 AM


നിലവിലെ നോട്ടുകള്‍ക്ക് സമാനമായ പു​തി​യ ഇ​രു​പ​തു രൂ​പ നോ​ട്ടു​ക​ൾ ഉ​ട​ൻ വി​പ​ണി​യി​ൽ




മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കു​ന്ന പുതിയ ഇ​രു​പ​തു രൂ​പ നോ​ട്ടു​ക​ൾ ഉ​ട​ൻ വി​പ​ണി​യി​ലെ​ത്തും. 2005ൽ ​പു​റ​ത്തി​റ​ക്കി​യ മ​ഹാത്മാ​ഗാ​ന്ധി സീ​രീ​സ് നോ​ട്ടു​ക​ൾ​ക്കു പ​ക​ര​മാ​യു​ള്ള നോ​ട്ടു​ക​ളാ​ണ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ൽ വി​പ​ണി​യി​ലു​ള്ള 20 രൂ​പ നോ​ട്ടു​ക​ൾ​ക്കു സ​മാ​ന​മാ​യ നോ​ട്ടു​ക​ളാ​ണ് റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കു​ന്ന​ത്.

നോ​ട്ടി​ന്‍റെ ന​ന്പ​ർ പാ​ന​ലി​ൽ ആ​ർ​ബി​ഐ ഗ​വ​ർ​ണ​റു​ടെ ഒ​പ്പി​നൊ​പ്പം എ​സ് എ​ന്ന അ​ക്ഷ​രം​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്ന 500, 1000 രൂ​പ നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി​യ​തി​നു​ശേ​ഷം ആ​ർ​ബി​ഐ, പു​തി​യ 500, 2000 രൂ​പ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K