28 January, 2016 04:49:53 PM


മലപ്പുറത്തെ പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എറണാകുളത്തേയ്‌ക്ക് മടങ്ങി



മലപ്പുറം : സോളാര്‍ കേസിലെ വിവാദത്തില്‍ പ്രതിഷേധം ശക്‌തമായതിനെ തുടര്‍ന്ന്‌ മലപ്പുറത്തെ പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എറണാകുളത്തേയ്‌ക്ക് മടങ്ങി. മുലപ്പുറത്തെ മൂന്ന്‌ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയാണ്‌ മുഖ്യമന്ത്രിയുടെ മടക്കം. രാഷ്‌ട്രീയ കൂടിയാലോചനകള്‍ക്കു വേണ്ടിയാണ്‌ മലപ്പുറത്തു നിന്ന്‌ പെട്ടെന്നുള്ള മടക്കമെന്നാണ്‌ റിപ്പോര്‍ട്ട്‌. 


എറണാകുളത്തേയ്‌ക്ക് മടങ്ങി. മുഖ്യമന്ത്രിയ്‌ക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും കോടികള്‍ നല്‍കിയെന്ന സോളാര്‍ തട്ടിപ്പു കേസ്‌ പ്രതി സരിത എസ്‌.നായരുടെ മൊഴി പുറത്ത്‌ വന്നതിനെ തുടര്‍ന്ന്‌ വന്‍ പ്രതിഷേധ പരിപാടികളാണ്‌ സംസ്‌ഥാന വ്യാപകമായി അലയടിച്ചുകൊണ്ടിരിക്കുന്നത്‌. 


ഇതിനിടെ, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍റെ  ജനരക്ഷാ യാത്ര കോട്ടയത്ത്‌ പുരോഗമിക്കുകയാണ്‌.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K