17 July, 2017 05:51:42 PM


ഇതര സംസ്ഥാനതൊഴിലാളികളെ പീഡനങ്ങളില്‍ നിന്നും മുക്തരാക്കണം



കോട്ടയം: ഇതര സംസ്ഥാനതൊഴിലാളികളെ കേരളത്തിലെ കരാറുകാരുടെ പീഡനങ്ങളില്‍ വിമുക്തരാക്കണമെന്നും ഇവരെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കമമെന്നും കേരളാ സ്റ്റേറ്റ് മൈഗ്രയിന്‍റ് വര്‍ക്കേഴ്സ് സൂണിയന്‍ (എഐടിയുസി) കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ജോലി തേടിയെത്തുന്ന തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണോ എന്ന് അറിയുവാനുള്ള സംവിധാനം പോലീസ് സ്റ്റേഷനുകളില്‍ നിര്‍ബന്ധമാക്കണമെന്നും മറ്റുള്ള തൊഴിലാളികളെ പീഡനത്തില്‍ നിന്ന് ഒഴിവാക്കമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരളത്തില്‍ സ്ഥിരതാമസമാക്കിയ തൊഴിലാളികള്‍ക്ക് റേഷന്‍കാര്‍ഡും എല്‍പിജി കണക്ഷനും സൗജന്യ ചികിത്സയും നടപ്പിലാക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വര്‍ക്കിംഗ് പ്രസിഡന്‍റ് പി.കെ.ചന്ദ്രശേഖരന്‍റെ അദ്ധ്യക്ഷതയില്‍ സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വാഴൂര്‍ സോമന്‍, സെക്രട്ടറി അഡ്വ.ബിനു ബോസ്, എഐടിയുസി ജില്ലാ സെക്രട്ടറി വി.കെ.സന്തോഷ്കുമാര്‍, കെ.ഐ.കുഞ്ഞച്ചന്‍, എം.പി.ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

പുതിയ ഭാരവാഹികളായി ഡോ.ബിജു കൈപ്പാറേടന്‍ (ജില്ലാ പ്രസിഡന്‍റ്), പി.കെ.ചന്ദ്രശേഖരന്‍ (ജനറല്‍ സെക്രട്ടറി), അനീഷ് കടുത്തുരുത്തി (വര്‍ക്കിംഗ് പ്രസിഡന്‍റ്), മോഹന്‍ലാല്‍, യു.പി (വൈസ് പ്രസിഡന്‍റ്), വിക്കി, ബംഗാള്‍ (ജോ. സെക്രട്ടറി) എന്നിവരടങ്ങുന്ന 15 അംഗ സമിതിയെ തെരഞ്ഞെടുത്തു.



Share this News Now:
  • Google+
Like(s): 109