17 July, 2017 03:43:22 PM


മതസ്പർധ ഉണ്ടാക്കുന്ന പരാമർശം; സെൻകുമാറിന് ഇടക്കാല ജാമ്യം




കൊച്ചി: മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പരാമർശം നടത്തിയ കേസിൽ മുൻ പോലീസ് മേധാവി ടി.പി. സെൻകുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സെൻകുമാറിന്‍റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും. 

ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കേസിനു കാരണമെന്നു സെൻകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്നതൊന്നും താന്‍ പറഞ്ഞിട്ടില്ല. അഭിമുഖം പ്രസിദ്ധികരിച്ച വരികയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചു ആലോചിക്കുന്നുവെന്നും അനുമതിയില്ലാതെയാണ് അഭിമുഖം റിക്കോർഡ് ചെയ്തതെന്നും സെൻകുമാർ വ്യാക്തമാക്കിയിരുന്നു. 



Share this News Now:
  • Google+
Like(s): 60