16 July, 2017 07:22:56 PM


മന്ത്രിപുത്രിയ്ക്കും വരനും വിവാഹ സമ്മാനമായി മുട്ടയേറ്



പിരാന: വിവാഹ ദിനത്തിൽ മന്ത്രി പുത്രിക്കും വരനും നേരെ മുട്ടയേറ്. ബ്രസീലിലെ ആരോഗ്യമന്ത്രി റിക്കാർഡോ ബറോസിന്‍റെ മകളും പിരാന സ്റ്റേറ്റ് അസംബ്ലി അംഗവുമായ മരിയ വിക്ടോറിയ ബറോസിന്‍റെ വിവാഹത്തിനാണ് സംഭവമുണ്ടായത്. ബ്രസീലിൽ മിഷേൽ തെമർ മന്ത്രി സഭയ്ക്കെതിരെയുള്ള പ്രതിഷേധമാണ് മുട്ടയേറിൽ കലാശിച്ചത്. നൂറിലധികം പ്രതിഷേധക്കാരാണ് വിവാഹ ചടങ്ങു നടക്കുന്ന സ്ഥലത്ത് എത്തിയത്. വിവാഹത്തിനെത്തിയ പല വിഐപികൾക്കും കിട്ടി ഏറ്. ബ്രസീൽ കോണ്‍ഗ്രസിലെ മുപ്പതോളം അംഗങ്ങൾ ചടങ്ങിനെത്തിയിരുന്നു. 



Share this News Now:
  • Google+
Like(s): 183